വെളുത്തുള്ളി,
ഉണക്കമീന്‍,
സബോള.
പാവം രാജു. അവനെ ആരും പ്രേമിക്കുന്നുണ്ടായിരുന്നില്ല.
അതില്‍ അതീവ ദുഖിതനായ രാജു ദൈവത്തെ പ്രസാദിപ്പിക്കാനായി തപസ് ചെയ്യാനാരംഭിച്ചു.
അവന്റെ തപസ്സില്‍ സംതൃപ്തനായ ദൈവം ഒരു മുത്തശ്ശിയുടെ രൂപത്തില്‍ വന്ന് അവന്റെ വായ് നാറ്റം അകറ്റാനായി ഒരു പാക്കറ്റ് വ്രിഗ്ലീസ് ച്യൂയിംഗം നല്‍കി.
സന്തോഷവാനായ രാജു ച്യൂയിഗം ചവച്ച് വായ് നാറ്റം അകറ്റി, പ്രിയയെ പ്രേമിക്കാനായി പുറപ്പെട്ടു.പക്ഷെ എന്തു ചെയ്യാം അവന്റെ ശരീരത്തില്‍ നിന്നുള്ള വിയര്‍പ്പു നാറ്റം സഹിക്കാനാകാതെ പ്രിയ അവനെ വിട്ട് ഓടിപ്പോയി.
വീണ്ടും യുദ്ധകാലാടിസ്ഥാനത്തില്‍ ദു:ഖത്തില്‍ ഏര്‍പ്പെട്ട രാജു, ദൈവത്തെ പ്രസാദിപ്പിക്കാനായി കഠിന തപസ്സില്‍ മുഴുകി.
ദൈവം ഇത്തവണ ഐശ്വര്യാ റായിയെ പോലൊരു സുന്ദരിയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നിട്ട് ദൈവം അവന് ഒരു സോപ്പ് നല്‍കിയിട്ട് ഇപ്രകാരം അരുള്‍ചെയ്തു. ഇതാണ് “ഈ“ സോപ്പ്. നീ ഈ സോപ്പ് തേച്ച് കുളിക്കു എല്ലാം ശരിയാകും.
ഗുണപാഠം : കണ്ട ആപ്പ ഊപ്പ സോപ്പ് തേച്ച് കുളിക്കാതെ, പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ “ഈ” സോപ്പ് തേച്ച് കുളിക്കു.
No comments:
Post a Comment