Thursday, April 2, 2009

ബ്ലാക് പെപ്പര്‍ - മുഖാമുഖം.

ചാലക്കുടി വിഷന്റെ സ്റ്റാര്‍ ഇന്റെര്‍വ്യൂവിലേക്കു സ്വാഗതം. ഇന്ന് നമ്മളോടൊപ്പം ഉള്ളത് മലയാള സിനിമയിലെ സൂപ്പര്‍ സംവിധായകന്‍ മിസ്റ്റര്‍ സോജി വൈകുണ്ഠം.

സ്വാഗതം മിസ്റ്റര്‍ സോജി.

നന്ദി. (ബ്രാക്കറ്റിട്ട ചിരി ചുണ്ടില്‍)

പറയു മിസ്റ്റര്‍ സോജി. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായാണല്ലോ അങ്ങറിയപ്പെടുന്നത്.

അതെ, ആരംഭകാലം മുതല്‍ ചിലവു കുറഞ്ഞ പടങ്ങള്‍ എടുക്കാന്‍ എനിക്ക് തീരെ താല്‍പ്പര്യം ഇല്ലായിരുന്നു.

അപ്പോല്‍ വക്കീല്‍ ശിശുപതി പോലുള്ള പടങ്ങള്‍.

അത്, അന്ന് ഇന്നത്തെ പോലെ വിവരമില്ലാത്ത നിര്‍മ്മാതാക്കള്‍ കുറവായിരുന്നതിനാല്‍, ആരെയും കുപ്പിയിലാക്കാന്‍ പറ്റിയില്ല. എന്നാലും നമ്മക്ക് ജീവിച്ചു പോണ്ടെ.

ശരി മിസ്റ്റര്‍ ജോജി. ഇപ്പോള്‍ പറയു. എന്താണ് താങ്കളുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍.

എന്റെ പുതിയ ചിത്രം ബ്ലാക് പെപ്പര്‍ തീയറ്ററുകള്‍ തകര്‍ത്തോടികൊണ്ടിരിക്കുകയാണ്

അതെ താങ്കളുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഞങ്ങളുടെ ലേഖകന്‍ വിനോദ് ലൈനിലുണ്ട്. പറയൂ വിനോദ് എന്തോക്കെയാണ് അവിടെ നടക്കുന്നത്.

മിസ്റ്റര്‍ വൈകുണ്ഠം പറഞ്ഞത് വളരെ ശരിയാണു നകുലേഷ്. ഇവിടെ പടം പാതി തീര്‍ന്നപ്പോഴേക്കും ജനം വളരെ വയലന്റായി തീയറ്റര്‍ തകര്‍ത്ത് പുറത്തേക്കോ‍ടികൊണ്ടിരിക്കുകയാണ്.

ഹലോ കേള്‍ക്കുന്നില്ല.

ഹലോ നകുലേഷ്. ഇപ്പോ കേള്‍ക്കാമൊ?

ഹലോ കേള്‍ക്കുന്നില്ല. ലൈന്‍ കട്ടായെന്ന് തോന്നുന്നു (ലൈന്‍ കട്ട് ചെയ്യുന്നു).
സോജി താങ്കള്‍ പറഞ്ഞതു പോലെതന്നെ ബ്ലാക്ക് പെപ്പര്‍ തകര്‍ത്തോടുകയാണെന്നാണ് റിപ്പോര്‍ട്ട്. സോജി. സോ....... ങേ ഇയാളിതെവിടെപ്പോയി.

നമ്മുടെ സ്റ്റാര്‍ ഇന്റര്‍വ്യൂ ചില സാങ്കേതിക കാരണങ്ങളാല്‍ തല്‍ക്കാലം നിര്‍ത്തി വയ്ക്കുകയാണ്. മിസ്റ്റര്‍ സോജി വൈകുണ്ഠത്തെ എപ്പോ കണ്ടുകിട്ടിയാലും, ഈ ഇന്റര്‍വ്യൂ ഉടന്‍ തന്നെ തുടരുന്നതാണ്. നന്ദി.

No comments:

Post a Comment