Thursday, April 2, 2009

തീവ്രവാതം

തിരോന്തോരം : ADP നേതാവ് നസീര്‍ ഒരു തീവ്രവാതിയല്ലായിരുന്നു എന്ന് പ്രശസ്ത നാട്ടു വൈദ്യന്‍ കളറായി അജയന്‍ വിദേശപമാനി പത്രത്തോട് പറഞ്ഞു. അദ്ദേഹത്തിന് ചെറിയ തോതില്‍ വാതത്തിന്റെ അസുഖം ഉണ്ടായിരുന്നു എങ്കിലും അതൊരിക്കലും തീവ്രമായിരുന്നില്ല എന്നും അസുഖം ചെറുതായി തുടങ്ങിയപ്പോഴെ അദ്ദേഹം കോയമ്പത്തൂരിലെ പ്രശസ്തമായ തിരുമ്മു ചികിത്സാലയത്തില്‍ സ്വമേധയാ അഡ്മിറ്റാവുകയും, അവിടെ വിദഗ്ദ നാട്ടുവൈദ്യമാരുടെ കീഴില്‍ ഒന്‍പത് വര്‍ഷത്തോളം നടന്ന അതി വിശദമായ ഉഴിച്ചില്‍ ചികിത്സയിലൂടെ രോഗം പൂര്‍ണ്ണമായി ഭേദപ്പെടുകയുമാണുണ്ടായതെന്ന് അജയന്‍ പറഞ്ഞു.

No comments:

Post a Comment